മുംബൈ: ദേശീയഗാനത്തിലെ ‘അധിനായക് ‘ എന്ന ഭാഗം നീക്കം ചെയ്യാനാവശ്യപ്പെട്ട് ഹരിയാന ബിജെപി മന്ത്രി അനില്‍ വിജ് രംഗത്ത്. അധിനായക്’ എന്ന വാക്ക് സ്വേച്ഛാധിപത്യത്തെ സൂചിപ്പിക്കുന്നുവെന്നും ഇന്ത്യയില്‍ ജനാധിപത്യമായതിനാല്‍ ഈ വാക്ക് ദേശീയഗാനത്തില്‍ ആവശ്യമില്ലെന്നുമാണ് മന്ത്രിയുടെ പക്ഷം.
‘അധിനായക് എന്ന വാക്ക് ദേശീയഗാനത്തില്‍നിന്നു നീക്കണം. സ്വേച്ഛാധിപതി എന്നതാണ് അധിനായക് എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ഇന്ത്യയില്‍ നമുക്ക് സ്വേച്ഛാധിപത്യമില്ല, ജനാധിപത്യമാണ്. അതുകൊണ്ട് ദേശീയഗാനത്തില്‍ നിന്ന് അധിനായക് എന്നു വാക്ക് നീക്കേണ്ടതുമാണ്- നേരത്തെ, ദേശീയഗാനത്തിലെ സിന്ധ് എന്ന വാക്ക് നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി അനില്‍ വിജ്.
ദേശീയഗാനത്തില്‍നിന്നു ‘സിന്ധ്’ എന്ന വാക്ക് ഒഴിവാക്കണമെന്നും വടക്കുകിഴക്കന്‍ മേഖലകളെ പരാമര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം റിപുന്‍ ബോറ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
#WATCH: Haryana Minister Anil Vij says ‘Theek baat hai Sindh ko hataane ki baat hai. Adhinayak shabd ko bhi hatna chahiye. Adhinayak ka matlab hota hai taanaashah. Hindustan mein ab koi taanaashah nahi hai’. pic.twitter.com/z39oGbbv8O
— ANI (@ANI) March 17, 2018
ദേശീയഗാനത്തില്‍ സര്‍ക്കാരിനു മാറ്റങ്ങള്‍ വരുത്താവുന്നതാണെന്ന് 1950 ജനുവരി 24നു കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് വ്യക്തമാക്കിയതാണെന്നു ബോറയുടെ സ്വകാര്യ പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.