തലശ്ശേരി: ബിജെപി നേതാവ് എം.പി.സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.കൊട്ടിയം സന്തോഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ മുഖ്യ സൂത്രധാരനാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
2008 മാര്‍ച്ചില്‍ ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി.സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കൊട്ടിയം സന്തോഷ് അടക്കം ആറ് സി.പി.എം.പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.