ഗുര്‍ദാസ്പൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് വിജയിച്ച ബിജെപി എംപി സണ്ണി ഡിയോള്‍ തന്റെ എംപിയെന്ന ചുമതല നിര്‍വഹിക്കാന്‍ പ്രതിനിധിയെ നിയോഗിച്ചു. തന്റെ അസാന്നിധ്യത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലങ്ങളിലെ കാര്യങ്ങള്‍ നോക്കാനുമാണ് പ്രതിനിധിയെ നിയോഗിച്ചത്.
എഴുത്തുകാരനായ ഗുര്‍പ്രീത് സിങ് പല്‍ഹേരിയെയാണ് തന്റെ പ്രതിനിധിയായി സണ്ണി നിയോഗിച്ചത്. എംപിയുടെ കൃത്യനിര്‍വഹണത്തിന് പ്രതിനിധിയെ നിയോഗിച്ച സണ്ണി ഡിയോളിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ഗുര്‍ദാസ്പൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തത് സണ്ണി ഡിയോളിനാണ് അല്ലാതെ അദ്ദേഹം വച്ച പ്രതിനിധിക്കല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്തര്‍ സിങ് രണ്ഡാവ പ്രതികരിച്ചു.
തന്റെ കൃത്യ നിര്‍വഹണത്തില്‍ നിന്ന് ഒഴിഞ്ഞ് പ്രതിനിധിയെ വച്ചതിലൂടെ അദ്ദേഹം ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. എങ്ങനെയാണ് ഒരു പാര്‍ലമെന്റ് അംഗത്തിന് പ്രതിനിധിയെ വെക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. 24 മണിക്കൂറും ജനങ്ങള്‍ക്ക് സേവനം കിട്ടാനാണ് തന്നെ നിയമിച്ചതെന്ന് പല്‍ഹേരി പ്രതികരിച്ചു.