ബംഗളൂരു : പൊതുപരിപാടിയില്‍നിന്നും ഒഴിവാക്കിയെന്നാരോപിച്ച് ബിജെപി എംപിമാര്‍ തമ്മിലടി. കര്‍ണാടകയിലെ ബലേഗാവിയിലായിരുന്നു സംഭവം. ലോക്‌സഭാ എംപി സുരേഷ് അംഗാടിയും രാജ്യസഭാ എംപി പ്രഭാകര്‍ കോറയും തമ്മിലായിരുന്നു അടിപിടി.
ജില്ലയിലെ റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വേദിയിലാണ് സംഭവം നടന്നത്. ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും വേദി വിടണമെന്നും കോറയോട് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍ കോറ ഇതിനു തയാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വേദിയില്‍വച്ച് വാക്കേറ്റം ഉണ്ടായി. ഒടുവില്‍ കോറയെ സുരേഷ് അംഗാടി വേദിയില്‍നിന്നും തള്ളിപ്പുറത്താക്കുകയായിരുന്നു.