ജഗല്‍പൂര്‍: മതം മാറുന്നവരുടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി ദിനേശ് കശ്യപ് രംഗത്ത്. ഝാര്‍ഖണ്ഡില്‍ പ്രദേശവാസികളെ മതംമാറ്റാന്‍ ശ്രമിക്കുകയായിരുന്ന 16 ക്രിസ്തീയ പുരോഹിതരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഛത്തിസ്ഗഢിലെ ബസ്തര്‍ എം.പിയുടെ പ്രസ്താവന.
മതം മാറുന്നവരില്‍, പ്രത്യേകിച്ച് ആദിവാസി വിഭാഗം മതം മാറിയാല്‍ അവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം എടുത്തുകളയണമെന്നും കശ്യപ് ആവശ്യപ്പെട്ടു. ഇത് തന്റെ സ്വന്തം അഭിപ്രായമാണെന്നും. താന്‍ പറഞ്ഞതു പോലെ ചെയ്താല്‍ ഭാവിയില്‍ മതം മാറ്റ സംഭവങ്ങള്‍ ഇല്ലാതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.