കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് തനിക്ക് മനസിലായതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നും സംഭവത്തിന്റെ പേരില്‍ ചിലര്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അത്തരം നടപടികളുണ്ടാകരുതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തെ തുടര്‍ന്ന് മഞ്ചേശ്വരം താലൂക്കില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിക്കാന്‍ സി.പി.എം ആഹ്വാനം ചെയ്തിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകന്‍ സിദ്ദിഖിനെ (23) യാണ് ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി സംഘം സിദ്ദിഖിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.