തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രധാനമന്ത്രി

Modi

ജയ്പൂര്‍: കേസുകളില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ കേസുകളില്‍ പെട്ട ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി ‘ബെയില്‍ ഗാഡി’ (ജാമ്യക്കാരുടെ വണ്ടി)യായി മാറിയെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിനെ ‘ബെയില്‍ ഗാഡി’ എന്നാണ് വിളിക്കുന്നതെന്നും മോദി വ്യക്തമാക്കി. എന്നാല്‍ വികസനത്തില്‍ മാത്രമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. രാജ്യം വികസനത്തിന്റെ പാതയിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ് മോദി കൂട്ടിച്ചേര്‍ത്തു.

Top