തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ഒ.രാജഗോപാല്‍. എന്തിനെയും അന്ധമായി എതിര്‍ക്കുന്നത് കാലഹരണപ്പെട്ട നിലപാടാണെന്നും രാജഗോപാല്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പാലായില്‍ മാത്രം നടത്താനുള്ള തീരുമാനം ശരിയല്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.
അതേസമയം, ശശി തരൂര്‍ എംപിയുടെ മോദി അനുകൂല നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമാണെങ്കില്‍ അഭിനന്ദിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.