കാസര്‍കോട്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അംഗങ്ങള്‍ക്ക് താക്കീതുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പാര്‍ട്ടി അച്ചടക്കം മര്‍മപ്രധാനമെന്നും കോണ്‍ഗ്രസല്ല ബിജെപിയെന്നും സുരേന്ദ്രന്‍ അംഗങ്ങളോട് പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടി യോഗത്തില്‍ പ്രധാന വിഷയമെന്നും കാസര്‍കോട് തുടരുന്ന ഭാരവാഹിയോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
കെ. സുരേന്ദ്രന്‍ പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസുകള്‍ക്ക് കാരണമായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ എതിര്‍ വിഭാഗമാണെന്ന സംശയവും പാര്‍ട്ടി വേദികളില്‍ അധ്യക്ഷനെതിരായ വിമര്‍ശനങ്ങള്‍ ചില നേതാക്കള്‍ ചോര്‍ത്തി നല്‍കുന്നതിലെ അതൃപ്തിയുമാണ് താക്കീതിന് കാരണമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തോല്‍വിയും മറ്റ് വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.