കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ. ഏതെങ്കിലും ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ബിജെപിക്ക് അനുകൂലമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.
ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ത്ഥി സഭാ അംഗമാണ്. എന്നാല്‍ അദ്ദേഹത്തെ സഭ ശുപാര്‍ശ ചെയ്തതല്ല. സഭ എപ്പോഴും യുഡിഎഫിനൊപ്പമായിരുന്നുവെന്ന പ്രസ്താവനകള്‍ ശരിയല്ലെന്നും ഓര്‍ത്തഡോക്സ് സഭാ വക്താവ് ഫാ.ജോണ്‍സ് എ.കോനാട്ട് പറഞ്ഞു.
മെത്രാപ്പോലീത്തമാരുടെ പാണക്കാട്ടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനമില്ല. സഭാ തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം ബോധിപ്പിക്കുന്നതിനാണ് പാണക്കാട് പോയത്. പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്‍ക്കുണ്ടെന്നും സഭാ വക്താവ് പറഞ്ഞു.