പണം പിരിച്ച് തട്ടിപ്പ്; ആരോപണത്തിന് പിന്നാലെ അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത്

പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ താരദമ്പതികളായ ആഷിഖ് അബുവും റിമ കല്ലിങ്കലും പാവപ്പെട്ട ജനങ്ങളില്‍ നിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ഇതു സംബന്ധമായ രേഖകളടക്കം യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ തന്റെ ഫെയ്‌സ് ബുക്കില്‍ നല്‍കിയിരുന്നു.

ഇപ്പോഴിതാ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നാണ് രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൗരത്വ ഭേദഗതിക്കെതിരെ സിനിമാ താരങ്ങള്‍ രംഗത്തിറങ്ങിയതുമുതല്‍ തുടങ്ങിയതാണ് ബിജെപി നേതാക്കളുടെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കല്‍.

Top