തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആക്രമണത്തിന് പിന്നാലെ ഇതിന് നേതൃത്വം നൽകിയത് ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ സാജ് കൃഷ്ണയും ചേർന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഇതിന് നേതൃത്വം നൽകിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രജിത്തിനെയും ബിനുവിനെയും സസ്‌പെന്‍ഡ് ചെയ്തതായി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
അതേസമയം ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയിലാണ് പൊലീസ്. നേതാക്കളടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ബിജെപി ഓഫീസിന് നേരേ ആക്രമണം നടന്നപ്പോള്‍ നോക്കി നിന്ന കെഎപിയിലെ അഖിലേഷ്, ശ്യാം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസ് ആക്ട് പ്രകാരം സിറ്റി പൊലീസ് കമ്മീഷണര്‍ തിരുവനന്തപുരം നഗരത്തില്‍ മൂന്ന് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.