വയനാട്: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍.
കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനാണ്, അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസഹായനായി നോക്കിനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരി ആണെന്നും നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലും ബിനീഷ് തന്നെയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു.
കുറ്റക്കാരെ പുറത്തുകൊണ്ടുവരാന്‍ കേസ് കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് വിടണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.