bjp party – election

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, പാര്‍ട്ടി വിട്ടവരെ തിരിച്ചടുക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു.

അതേസമയം പി.പി.മുകുന്ദനെയും രാമന്‍ പിള്ളയേയും തിരിച്ചെടുക്കുന്നതില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

എന്നാല്‍ ഇരുവരെയും തിരിച്ചെടുക്കണമെന്ന നിലപാടിലാണ് നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഇന്നു ചേര്‍ന്ന കോര്‍കമ്മിറ്റി യോഗം കുമ്മനത്തെ ചുമതലപ്പെടുത്തി. ബിജെപി ദേശീയ നേതാവ് ജെ.പി.നദ്ദയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.

Top