പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ പൊതുസ്വതന്ത്രനെ എന്‍ഡിഎ മത്സരിപ്പിക്കണമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. ബിജെപിക്കാരനെ മത്സരിപ്പിച്ചാല്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരമുണ്ട്. ഇത് മാറാതെ ബിജെപിക്ക് പാലായിലോ കേരളത്തിലോ നേട്ടം ഉണ്ടാകില്ല, പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.
പാലായില്‍ ബിജെപിക്ക് വിജയസാധ്യത ഇല്ലെന്ന് കഴിഞ്ഞ ദിവസവും പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്.