നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

SABARIMALA

പത്തനംതിട്ട: നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്.

ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളള എട്ട് പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നില നില്‍ക്കുന്നതിനാല്‍ ചില വ്യവസ്ഥകള്‍ പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്.

രണ്ട് വാഹനങ്ങളിലാണ് ഗോപാലകൃഷ്ണനും സംഘവും നിലയ്ക്കലില്‍ എത്തിയത്. നിരോധനാജ്ഞ നില നില്‍ക്കുന്നതിനാല്‍ ചില വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് സംഘത്തെ പൊലീസ് അറിയിച്ചു. ശബരിമലയിലേക്ക് പോയാലും ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണനും സംഘവും ശരണം വിളിച്ച് നിലയ്ക്കലില്‍ കുത്തിയിരിപ്പ് സമരമിരുന്നു. തുടര്‍ന്നാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top