ന്യൂഡല്‍ഹി: ബിജെപി നേതാക്കളെ ഇല്ലാതാക്കുന്നതിന് പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എം.പി പ്രഗ്യാ സിംഗ് താക്കൂര്‍ രംഗത്ത്.
സുഷമ സ്വരാജിന്റെയും അരുണ്‍ ജയ്റ്റ്‌ലിയുടെയും മരണത്തിന് പിന്നില്‍ ദുഷ്ടശക്തികള്‍ ഉണ്ടെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.
”ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ തന്നോട് ഒരു മഹാരാജ് ജി പറഞ്ഞിരുന്നു, ഇപ്പോള്‍ മോശം സമയമാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും. താന്‍ പിന്നീട് അത് മറന്നു. എന്നാല്‍ ഒരോ മുതിര്‍ന്ന നേതാക്കള്‍ നമ്മെ വിട്ടു പോകുമ്പോള്‍ മഹാരാജ് ജി പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കാന്‍ താന്‍ നിര്‍ബന്ധിതയാകുന്നു, പ്രഗ്യാസിംഗിന്റെ വാക്കുകള്‍.