ബിജെപി അധ്യക്ഷൻ നദ്ദയുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടു

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈന്‍ റഷ്യ വിഷയത്തില്‍ റഷ്യക്ക് പിന്തുണ തേടിയുള്ള ട്വീറ്റ് ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ക്രിപ്‌റ്റോ കറന്‍സിയായി സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമെത്തി. ഇതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമായത്.

അക്കൗണ്ട് പുനസ്ഥാപിച്ചതായി ട്വിറ്റര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

 

Top