ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം തുടരവേ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ശക്തമാവുന്നതിനിടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത ചൈനീസ് ഉതപന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചത്.
വസ്തുകള്‍ കള്ളം പറയില്ല എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ വിമര്‍ശനം. യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്ത് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെക്കാള്‍ വളരെ കൂടുതലാണ് എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്തുള്ളതെന്ന് വ്യക്തമാക്കിയുള്ള ഒരു ഗ്രാഫ് സഹിതമാണ് രാഹുലിന്റെ ട്വീറ്റ്.
Facts don’t lie.
BJP says:
Make in India.BJP does:
Buy from China. pic.twitter.com/hSiDIOP3aU— Rahul Gandhi (@RahulGandhi) June 30, 2020
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം അവസാനിക്കുമ്പോള്‍ 12-13 ശതമാനം വരെയായിരുന്നു ചൈനയില്‍ നിന്നുള്ള ഇറക്കുമതി. എന്നാല്‍ ബിജെപി ഭരണകാലത്ത് 2020ഓടെ ഇത് 17-18 ശതമാനത്തിലെത്തിയതായും ട്വീറ്റില്‍ രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.