BJP protest rally to CPM Central Committee Office

ന്യൂഡല്‍ഹി: സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫിസിന് നേരെ ബിജെപിസംഘപരിവാര്‍ സംഘടനകളുടെ ആക്രമണം.

എകെജി ഭവനിലേക്ക് ബിജെപി ഉള്‍പ്പെടെയുളള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചിലാണ് ആക്രമണം. കേരളത്തില്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഡല്‍ഹി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ബാരിക്കേഡുകള്‍ തകര്‍ത്തും മറികടന്നുമാണ് എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകരെത്തിയത്. കനത്ത പൊലീസ് സുരക്ഷയില്‍ മൂന്നിടങ്ങളിലായിട്ടാണ് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.

ഇതില്‍ ആദ്യത്തെ ബാരിക്കേഡാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മറികടന്നത്. മൂന്നാമത്തെ ബാരിക്കേഡിന് മുന്നില്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു.

തുടര്‍ന്ന് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു സംഘം പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നിലെ സിപിഐഎമ്മിന്റെ ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു.

നേരത്തെ ബീഫ് വിവാദവുമായി ബന്ധപ്പെട്ടും ഈ ബോര്‍ഡിനു നേരെ ആക്രമണം ഉണ്ടായിരുന്നു.

സിപിഐഎം ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നേരിടുമെന്ന മുന്നറിയിപ്പുമായി നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് എത്തിയിരുന്നു.

തുടര്‍ന്ന് മറുപടിയുമായി സിപിഐഎം ദേശീയ സെക്രട്ടറി യെച്ചൂരി മറുപടിയും നല്‍കിയിരുന്നു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരടങ്ങുന്ന സംഘം ഇന്ന് രാഷ്ട്രപതിയെയും കാണുന്നുണ്ട്.

Top