ദേവനാട്ടിലും താരമായി താമര, ഹിമാചലിലെ വിജയത്തില്‍ അഭിമാനത്തോടെ ബി.ജെ.പി

ഷിംല: ദേവനാടായി അറിയപ്പെടുന്ന ഹിമാചല്‍പ്രദേശിന് വലിയ പ്രാധാന്യമാണ് വിശ്വാസി സമൂഹം നല്‍കി വരുന്നത്.

ഹിമാലയങ്ങളുടെ ഈ നാട്ടില്‍ ഒരിടവേളക്ക് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

വമ്പിച്ച ഭൂരിപക്ഷമാണ് ഇവിടെ ജനങ്ങള്‍ ബി.ജെ.പിക്ക് നല്‍കിയിരിക്കുന്നത്.

ഗുജറാത്തിലെ വിജയത്തെപ്പോലെ തന്നെ തങ്ങള്‍ക്ക് വൈകാരികമായതാണ് ഹിമാചലിലെ തകര്‍പ്പന്‍ മുന്നേറ്റമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്

68 സീറ്റുകളിലാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. 44 സീറ്റുകളാണ് ഹിമാചലില്‍ ബിജെപി നേടിയത്. 21 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഹിമാചല്‍പ്രദേശിലെ തിയോഗില്‍ സിപിഎമ്മും ഒരു സീറ്റ് നേടി.

ഹിമാചലില്‍ നിലവില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസ്സിനെതിരായുള്ള ഭരണവിരുദ്ധ വികാരമാണ് ബിജെപിയ്ക്ക് തുണയായത്.

കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി വീരഭന്ദ്ര സിങിനെതിരെ നിരവധി അഴിമതിയാരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായത്.

Top