തിരുവനന്തപുരം: ശബരിമല വിഷയത്തെ ചൊല്ലി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തര്‍ക്കം.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നെന്നാണ് മുരളീധരപക്ഷം വിമര്‍ശിച്ചത്. ജനങ്ങള്‍ക്ക് മുമ്പില്‍ ബിജെപിയെ അപഹാസ്യമാക്കിയെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ സമരം വന്‍ വിജയമായിരുന്നെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയത്.
അതേസമയം, ബിഡിജെഎസിനെയും കോര്‍ക്കമ്മറ്റിയില്‍ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് ആവശ്യപ്പെട്ടത് അധിക പ്രസംഗമാണെന്നാണ് വിമര്‍ശിച്ചത്. ബിഡിജെഎസിന് നാലു സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്.