തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള രംഗത്ത്. ബിജെപി പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കെതിരെയുണ്ടായ നീക്കം ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണള്‍ തന്നെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഉന്നയിക്കുന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.