കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങി ബിജെപി.
അതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റില്‍ അവസാനിപ്പിക്കുവാനാണ് നീക്കം.
ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണു കാല്‍നട യാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. കോട്ടയം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇതേ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്.