തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന കാര്യം സുനിശ്ചിതമാമെന്നും കോണ്‍ഗ്രസിന് ദേശീയ വീക്ഷണമില്ലെന്നും ദേശീയ രാഷ്ട്രീയ കക്ഷി ബന്ധങ്ങള്‍ വിസ്മരിച്ചു കൊണ്ടുള്ള നീക്കമാണിതെന്നും കുമ്മനം പറഞ്ഞു.
കോണ്‍ഗ്രസ് എടുത്തിരിക്കുന്ന നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. സിപിഐഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം, കുമ്മനം വ്യക്തമാക്കി.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിരുന്നു.
രാഹുല്‍ വയനാട്ടിലെത്തിയത് ഗതികേട് കൊണ്ടാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. രാഹുലിനെ ജയിപ്പിക്കുവാന്‍ കോണ്‍ഗ്രസുകാര്‍ ലീഗിന്റെ കാലു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയെ പേടിച്ച് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ എന്‍ഡിഎ ശക്തമായി നേരിടും. സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കും, ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു.