ന്യൂഡല്‍ഹി: സര്‍ക്കര്‍ ജോലിയില്‍ യുവാക്കള്‍ക്ക് 75 ശതമാനവും സ്ത്രീകള്‍ക്ക് 35 ശതമാനവും സംവരണം വാഗ്ദാനം ചെയ്ത് പഞ്ചാബില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്വകാര്യ മേഖലയില്‍ യുവാക്കള്‍ക്ക് 50 ശതമാനം തൊഴില്‍ സംവരണവും ബിരുദ ധാരികളായ തൊഴില്‍ രഹിതര്‍ക്ക് മാസം തോറും 4000 രൂപയുടെ അലവന്‍സുമാണ് മറ്റു വാഗ്ദാനങ്ങള്‍.
300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും പത്രികയില്‍ പറയുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സഖ്യം ഇറക്കിയ പ്രകടന പത്രികയില്‍ യുവാക്കളെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പ്രധാനപ്പെട്ടവ. പഞ്ചാബില്‍ വന്‍ വികസന പദ്ധതികളും പ്രധാന വാഗ്ദാനങ്ങളായിട്ടുണ്ട്.
അഞ്ചു രൂപക്ക് ഭക്ഷണം നല്‍കുന്ന ഗുരുകൃപ കാന്റീനുകള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനായി അതിവേഗ കോടതി, ഭീകരാക്രമണങ്ങളില്‍ ഇരകളാക്കപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ നഷ്ടപരിഹാരം എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റു വാഗാദാനങ്ങള്‍.
ഇതിനു പുറമെ പഞ്ചാബിന്റെ മുഖഛായ മാറ്റുന്ന വന്‍കിട വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പത്രികയിലുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്.