അസം: അസമിന്റെ പുരോഗതിയ്ക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഗുവാഹത്തിയില്‍ നടന്ന ചങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അസമിന്റെ സ്വയംപര്യാപ്തക്കെന്ന് അവകാശപ്പെടുന്ന 10 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ മുന്നോട്ട് വെച്ചത്.
നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്നും അസമിനെ സംരക്ഷിക്കാന്‍ ബ്രഹ്മപുത്രയില്‍ വലിയ അണക്കെട്ട് സ്ഥാപിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. 30 ലക്ഷം പിന്നാക്ക കുടുംബങ്ങള്‍ക്ക് പ്രതിമാസം 3000 രൂപ, 2022 ഓടെ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, റെയില്‍- ജല ഗതാഗതമാര്‍ഗ വിപുലീകരണം, എട്ടാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍, ഫിഷറീസ്-പൗള്‍ട്രി- ഡയറി മേഖലക്ക് പ്രത്യേക ഊന്നല്‍ എന്നിങ്ങനെയാണ് മറ്റ് വാഗ്ദാനങ്ങള്‍.
അസമിനെ വ്യവസായ സംസ്ഥാനമാക്കി മാറ്റുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. അസമിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം ജെപി നദ്ദ പറഞ്ഞു.