അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി.
182 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ആദ്യ രണ്ടു ഘട്ടങ്ങളിലായി 106 സ്ഥാനാര്‍ത്ഥികളെ നേരെത്തേ ബിജെപി പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച പുറത്തിറക്കിയ മൂന്നാംഘട്ട പട്ടികയില്‍ 28 സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഇനി 48 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്.
മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിലും സംസ്ഥാനാദ്ധ്യക്ഷന്‍ ജിതു വഗാനി ഭാവ് നഗര്‍ മണ്ഡലത്തിലുമാണ് ജനവിധി തേടുക.