കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായി സെനറ്റില്‍ ബിജെപി പ്രാതിനിധ്യം; ലിസ്റ്റിന് അംഗീകാരം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരെ അംഗീകരിച്ച് വൈസ് ചാന്‍സലറുടെ വിജ്ഞാപനമായി. നവംബര്‍ 20 നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ സെക്രട്ടറി കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്.

അതേസമയം ലിസ്റ്റില്‍ ഒന്‍പത് ബിജെപി പ്രതിനിധികളാണുള്ളത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി സെനറ്റില്‍ ബിജെപി പ്രാതിനിധ്യം ഇതില്‍ ഒന്‍പത് പേര്‍ ബിജെപി പ്രതിനിധികളായിരുന്നു.

സാധാരണ ഗതിയില്‍ ഗവര്‍ണറുടെ ലിസ്റ്റ് കിട്ടിയാല്‍ പിറ്റേ ദിവസം തന്നെ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയാണ് പതിവെങ്കിലും ഒന്‍പത് ദിവസം കഴിഞ്ഞാണ് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ വിജ്ഞാപനമിറക്കിയത്. ഇതിനിടയില്‍ വൈസ് ചാന്‍സലറുടെ ലിസ്റ്റിലുണ്ടായിരുന്ന ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

മാധ്യമ മേഖലയില്‍ നിന്നുള്ള പ്രതിനിധി മാധ്യമ പ്രവര്‍ത്തകന്‍ അല്ലെന്ന് കാണിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ വൈസ് ചാന്‍സലറുടെ ലിസ്റ്റില്‍ നിന്നുള്ളയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ലിസ്റ്റ് സ്റ്റേ ചെയ്യാതെ വന്നതോടെ വൈസ് ചാന്‍സലര്‍ വിജ്ഞാപനമിറക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

Top