അഫ്ഗാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത ഒവൈസിക്ക് മറുപടിയുമായി ബിജെപി

മുംബൈ: അഫ്ഗാന്‍ പ്രതിസന്ധിയില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് കടുത്ത മറുപടി നല്‍കി കേന്ദ്ര മന്ത്രി ശോഭ കരന്തലജെ. സ്ത്രീകള്‍ക്കെതിരായ അതിക്രമണങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയിലുണ്ടായിട്ടും കേന്ദ്രം ആശങ്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കുറിച്ചാണെന്നാണ് ഒവൈസി പറഞ്ഞിരുന്നു. ഒപ്പം ഇന്ത്യയില്‍ ഒമ്പത് പെണ്‍കുട്ടികളില്‍ ഒരാള്‍ അഞ്ച് വയസ് ആകും മുമ്പ് മരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

അവരുടെ സ്ത്രീകളെയും സമൂഹത്തെയും രക്ഷിക്കാന്‍ ഒവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതാകും നല്ലതെന്നാണ് ശോഭ കരന്തലജെ മറുപടി നല്‍കിയത്. അഫ്ഗാനിലെ സ്ത്രീകളെ കുറിച്ചുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാതെ ഇന്ത്യയിലെ സ്ത്രീകളില്‍ മോദി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒവൈസി ഇന്നലെ പറഞ്ഞിരുന്നു.

Top