തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം ഇന്നാരംഭിക്കും. രാവിലെ സെക്രട്ടറിയേറ്റ് നടയിലാണ് സമരം.
ഇന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ടിക്കുന്നത്. അതേസമയം ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ നാലംഗ സംഘം ജയിലില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സന്ദര്‍ശിക്കും.
പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ സമരം ഉത്ഘാടനം ചെയ്യും. ഓരോ ദിവസവും ഓരോ ജില്ലാകമ്മിറ്റിക്കുമാണ് സമരത്തിന്റെ ചുമല. പരമാവധി പ്രവര്‍ത്തക പങ്കാളിത്തം ഉണ്ടാവണമെന്നാണ് നിര്‍ദ്ദേശം.