കെ. സുരേന്ദ്രനെ സിപിഎം കള്ളക്കേസില്‍ കുടുക്കുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Sreedharan Pilla

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സിപിഎം കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

പൊതുപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന സ്ഥിതിവിശേഷമാണ് നടക്കുന്നതെന്നും നാണംകെട്ട നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെ ജയിലിലെത്തി കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിയമ വ്യവസ്ഥയെ മാനിക്കുന്നവരാണ് ബിജെപി പ്രവര്‍ത്തകരെന്നും സുരേന്ദ്രന് വേണ്ടി നിയമ പോരാട്ടം നടത്തുമെന്നും ഇതിന് ഹൈക്കോടതിയില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top