കൊച്ചി: യുവമോര്‍ച്ച വേദിയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 29ലേക്കാണ് ഹര്‍ജി മാറ്റി വെച്ചത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കണോ എന്ന് തന്ത്രി വിളിച്ചു ചോദിച്ചപ്പോള്‍ പിന്തുണ നല്‍കിയെന്നതുള്‍പ്പെടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയന്നെതാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെയുള്ള കേസ്.
പ്രസംഗം ചൂണ്ടിക്കാട്ടി ശ്രീധന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പരാതി പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു ശ്രീധന്‍പിള്ള ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.