കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപി. കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
കാര്‍ഷിക ബില്ലുകളുടെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ സമര രംഗത്തിറക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് ആള്‍ക്കൂട്ട സമരങ്ങള്‍ യുഡിഎഫ് തത്കാലം ഒഴിവാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രത്യക്ഷ സമരമില്ലെങ്കിലും സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്.