ജയ്പുര്‍: രാജസ്ഥാനില്‍ നാളെ ആരംഭിക്കാനിരിക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ അശോക് ഗെഹലോത്ത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ.
ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് കടാരിയ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, ചൊവ്വാഴ്ച സച്ചിന് പൈലറ്റ് ജയ്പൂരില്‍ തിരികെ എത്തിയിരുന്നു. ഒരു മാസം നീണ്ട യുദ്ധത്തിന് ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് സച്ചിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമിടയിലെ മഞ്ഞുരുകിയത്.