വകുപ്പ് വിഭജനം; പ്രതിഷേധം പുകയുന്നു, തങ്ങള്‍ക്ക് സ്ഥിരം സീറ്റ് തന്നെ എന്ന് ശിവസേന

sivasena

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ പിന്നിടും മുമ്പ് പാര്‍ട്ടി ഘടകകക്ഷികളില്‍ അതൃപ്തി പുകയുന്നു. സ്ഥിരമായി ലഭിക്കുന്ന വകുപ്പുകളാണ് ഇത്തവണയും ലഭിച്ചതെന്നാണ് ശിവസേനയുടെ പരാതി. ഘനവ്യവസായവും പൊതു സംരംഭങ്ങളും എന്ന വിഭാഗമാണ് ഇത്തവണയും പാര്‍ട്ടി മന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി ശിവസേന ബിജെപി നേതൃത്വത്തെ അറിയിച്ചു.

ഒരു മന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുയാണ് ജെ.ഡി.യു പ്രമുഖരായ നേതാക്കളെയും മികച്ച പ്രകടനം നടത്തിയ ബംഗാള്‍ ഘടകത്തെയും വേണ്ടത്ര രീതിയില്‍ പരിഗണിച്ചില്ലെന്ന പരാതി ബി.ജെ.പിക്കുള്ളില്‍ തന്നെ പുകയുന്നുണ്ട്.

Top