ചെന്നൈ: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ കണ്ട് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കത്ത് നല്‍കി. ദേവസ്വം മന്ത്രി ശേഖര്‍ ബാബുവിനെ പുറത്താക്കണമെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
അതേസമയം ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തി. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ ഉദയനിധി പറയുന്നു.
കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത് രാജ്യം മുഴുവന്‍ ഏകസ്വരത്തില്‍ ബിജെപിയോട് ചോദിക്കുന്നത് ഇതാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ തന്റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതെന്ന് ഉദയനിധി കത്തില്‍ പറയുന്നു.