ജയ്പുര്‍: രാജസ്ഥാനില്‍ വയലില്‍ പണിയെടുക്കുന്നതിന് വിസമ്മതം കാണിച്ചെന്നാരോപിച്ച് കുട്ടികളെ വസ്ത്രം ഉരിഞ്ഞ് ക്രൂരമായി മര്‍ദിച്ചു. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ നടന്ന ഈ ക്രൂരസംഭവം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറം ലോകം അറിഞ്ഞത്.
കുട്ടികളുടെ അയല്‍വാസികളാണ് ക്രൂരത നടത്തിയത്. ഇവരുടെ വയലില്‍ പണിയെടുക്കാന്‍ വിസമ്മതിച്ച കുട്ടികളെ ഇവര്‍ വിവസ്ത്രരാക്കി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. കുട്ടികളെ പട്ടാപ്പകല്‍ രണ്ടര കിലോമീറ്ററോളം നടത്തിക്കുകയും ചെയ്തു.