ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെ നേരെ ആക്രമണം, കുമ്മനത്തിന്റെ കാര്‍ തകര്‍ത്തു

-bjp

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ആക്രമണം.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റേതടക്കം ആറു വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.

അക്രമികളെ തടയാന്‍ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തില്‍ പരിക്കേറ്റു. മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ അക്രമികള്‍ പോലീസുകാരനെ മര്‍ദിക്കുകയായിരുന്നു. മണക്കാട് സിപിഎം കൗണ്‍സിലര്‍ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നു ബിജെപി ആരോപിച്ചു.

നേരത്തെ, തിരുവനന്തപുരത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ആറ്റുകാല്‍, മണക്കാട് പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിലും ആക്രമണങ്ങളിലും നിരവധി വീടുകള്‍ തകര്‍ന്നു. ഇരുപതില്‍ അധികം പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടത്. ആറ്റുകാലിലെ സ്വകാര്യ കോളജില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Top