ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സത്യാഗ്രഹമിരിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ചില ബി ജെ പി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കള്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം സത്യാഗ്രഹം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ചാണ് സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് രാവിലെ 10.30 ന് സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊടകര കള്ളപ്പണ കവര്‍ച്ച കേസിലും മഞ്ചേശ്വരത്ത് കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്കും, അധ്യക്ഷന്‍ കെ സുരേന്ദ്രനും അന്വേഷണം വലിയ തിരിച്ചടി നല്‍കിയ പശ്ചാത്തലത്തിലാണ് വിഷയത്തെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപി തീരുമാനിച്ചത്.

Top