കോട്ടയം: ബി ജെ പി സംസ്ഥാന കൗണ്‍സിലിനു മുന്നോടിയായുള്ള സംസ്ഥാന നേതൃയോഗങ്ങളില്‍ ദേശീയ നിര്‍വാഹക സമിതിയംഗം സി കെ പത്മനാഭനും എ എന്‍ രാധാകൃഷ്ണനും വിമര്‍ശനം.
ചെഗുവേരയെ പ്രകീര്‍ത്തിച്ച പത്മനാഭന്റെ നടപടിക്കെതിരെ ആര്‍ എസ് എസ് രംഗത്തെത്തിയപ്പോള്‍, മേഖലാ ജാഥയ്ക്കിടെ പ്രസ്താവന ഓഴിവാക്കാമായിരുന്നുവെന്ന് എ എന്‍ രാധാകൃഷ്ണനെയും സംസ്ഥാനനേതാക്കള്‍ കോര്‍ കമ്മറ്റിയില്‍ വിമര്‍ശിച്ചു.
ചെഗുവേര പരാമര്‍ശത്തില്‍ സി കെ പത്മനാഭനോട് ബിജെപി സംസ്ഥാന കൗണ്‍സിലില്‍ വിശദീകരണം ചോദിക്കും. ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് വിശദീകരണം ചോദിക്കുക. വിശദീകരണം രേഖാമൂലം എഴുതിനല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.
പ്രവര്‍ത്തകര്‍ തെരുവില്‍ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് പത്മനാഭനെ പൊതു പരിപാടികളില്‍ നിന്ന് വിലക്കാന്‍ തീരുമാനമുണ്ടാകും. ചെഗുവേരയെ അറിയുകയും വായിക്കുകയും വേണമെന്നാണ് പറഞ്ഞതെന്ന് സി കെ പത്മനാഭന്‍ വിശദീകണം നല്‍കി.
അതേസമയം ദേശീയസമിതി അംഗമായ പത്മനാഭനെതിരെ കേന്ദ്രനേതൃത്വത്തിന് ബിജെപി സംസ്ഥാന സമിതി പരാതി നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി നിലപാട് കൗണ്‍സിലില്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കും.