സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. നവംബര്‍ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. കല്‍പ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാന്‍ ഹാജരാകേണ്ടത്.

2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് പത്തുലക്ഷവും സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് 40 ലക്ഷവും സികെ ജാനുവിന് നല്‍കി എന്നാണ് ആരോപണം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതിക്കാരന്‍.സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാന്‍ സികെ ജാനുവിന് പണം നല്‍കി എന്നാണ് കേസ്.

 

Top