തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. ഇനി സിപിഐഎമ്മിനെ നേരിടാന്‍ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ജീവന്‍ നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അഭിമന്യു കൊലക്കേസ് വിചാരണയ്ക്ക് എടുക്കാന്‍ ഇരിക്കെ പ്രധാനമായ തെളിവുകളും അപ്രത്യക്ഷമായി. ഇത് യാദൃശ്ചികം അല്ല. പ്രധാന പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രധാന പ്രതികളെ കടന്നു കളയാന്‍ സഹായിച്ചത് അന്നത്തെ പൊലീസ് ആയിരുന്നു. ഉദ്യോഗസ്ഥലത്തിലെ കളികള്‍ മാത്രമല്ല രാഷ്ട്രീയ തലത്തിലെ കളികളുമുണ്ട്.സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടും സിപിഐഎമ്മും തമ്മില്‍ ശക്തമായ ധാരണ. സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിലും ഈ ആളുകളുമായി ബന്ധമുള്ളവര്‍ പ്രതികളായിട്ടുണ്ട്. പിഎഫ്‌ഐയുടെ കേരളത്തിലെ രാഷ്ട്രീയ മുഖമായി സിപിഐഎമ്മും എസ്എഫ്‌ഐയും മാറി.അഭിമന്യു കേസിലെ തെളിവുകള്‍ നഷ്ടമായത് എങ്ങനെയെന്ന് ആഭ്യന്തര വകുപ്പ് മറുപടി പറയണം.മുഖ്യമന്ത്രി മറുപടി പറയണം.മതതീവ്രവാദികള്‍ക്ക് കോടതിമുറിയില്‍ കയറിയിറങ്ങാന്‍ എങ്ങനെ സാധിച്ചു എന്ന് മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.