ബംഗളൂരു: കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി ആഹ്ലാദപ്രകടനങ്ങള്‍ നിര്‍ത്തിവെച്ചു. കേവലഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്.
മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് എച്ച്.ഡി ദേവഗൗഡയെ വിളിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു. ഇതോടെ ഇരുകക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത പരന്നു.
ഏതു വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ്സ് ജെഡിഎസിന് പൂര്‍ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെയാണ് പല സ്ഥലങ്ങളിലും ബിജെപി ആഹ്ലാദപ്രകടനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.