തിരുവനന്തപുരം: തിരുവനന്തപുരം കൊല്ലയില്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപിയുടെ മിന്നല്‍ ഹര്‍ത്താല്‍.
ബിജെപി പഞ്ചായത്തംഗം ശശികലയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.
എന്നാല്‍, വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ സംഘര്‍ഷ സ്ഥിതി കണക്കിലെടുത്ത് മേഖലയില്‍ പോലീസ് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്.