കൊല്‍ക്കത്ത: ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കരുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബി.ജെ.പി ബംഗാള്‍ ഉപാദ്ധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്.
ഗോമാംസത്തിന്റെ പേരില്‍ ജനങ്ങളെ ആക്രമിക്കുന്നവര്‍ ആടിനെയും മാതാവായി തന്നെ കാണണമെന്നും, ഒപ്പം ആട്ടിറച്ചി കഴിക്കില്ലെന്ന തീരുമാനമെടുക്കണമെന്നുമാണ് ചന്ദ്രകുമാര്‍ ബോസ് പറയുന്നത്.
പരാമര്‍ശം വിവാദമായതോടെ ത്രിപുര ഗവര്‍ണറും ബി.ജെ.പി മുന്‍ പ്രസിഡന്റുമായ തദഗതാ റോയി സി.കെ.ബോസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘മഹാത്മാ ഗാന്ധിയോ താങ്കളുടെ മുത്തച്ഛനായ സുഭാഷ് ചന്ദ്രബോസോ ഒരിക്കല്‍ പോലും ആടിനെ മാതാവായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ത്രിപുര ഗവര്‍ണര്‍ പ്രതികരിച്ചത്.