BJP Suspends Bihar Lawmaker Arrested For Misbehaving With Woman On Train

പാട്‌ന:ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറസ്റ്റിലായ ബിഹാറിലെ ബി.ജെ.പി എം.എല്‍.സി( മെമ്പര്‍ ഓഫ് ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍) തുനാജി പാണ്ഡെ യെ സസ്‌പെന്‍ഡ് ചെയ്തു.

ബിഹാറിലെ സിവാനില്‍ നിന്നുള്ള എം.എല്‍.സിയാണ് തുനാ ജി പാണ്ഡെ. അറസ്റ്റ് വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് തുനാജി പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതായി ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ട്വിറ്റിലൂടെ അറിയിച്ചു.

ശനിയാഴ്ച രാത്രി സരായ് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പൂര്‍വാചല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അസഭ്യം വിളിക്കുകയുമായിരുന്നു.

തുനാജി പാണ്ഡെ ദുര്‍ഗാപൂരില്‍ നിന്ന് ഹാജിപൂരിലേക്കുള്ള യാത്രയിലായിരുന്നു. യുവതി ഇതേ ട്രെയിനില്‍ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്നു.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുനജിയെ ഞായറാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തുനജി പാണ്ഡെ നിഷേധിച്ചു.

ട്രെയിനില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ എടുക്കാനാണ് താന്‍ യുവതിയുടെ ബര്‍ത്തിനടുത്തേക്ക് പോയതെന്നും ഉറങ്ങികിടന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് അറിയില്ലായിരുന്നുവെന്നും പാണ്ഡെ പ്രതികരിച്ചു.

Top