അഗാര്‍ത്തല: ത്രിപുരയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 സീറ്റില്‍ 66 എണ്ണവും സ്വന്തമാക്കി ബിജെപി. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നാല് വാര്‍ഡുകളും ബിജെപി കയ്യടക്കി. ബിജെപിക്ക് ലഭിക്കാതെപോയ സീറ്റുകളില്‍ സിപിഎം ആണ് വിജയിച്ചത്.
പനിസാഗറിലെ മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥി മാത്രമാണ് സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചയാള്‍. ഈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 11 ല്‍ 10 സീറ്റും ബിജെപി നേടി.
തെരഞ്ഞെടുപ്പില്‍ 81.63 ശതമാനമായിരുന്നു പോളിംഗ്.