ക്ഷേത്രങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ നടപ്പിലാക്കാതെ പുരോഗതി നേടില്ല: സാവിത്രിഭായ് ഫൂലെ

bjp-savithry

ലക്‌നൗ: ക്ഷേത്രങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ നടപ്പിലാക്കാതെ രാജ്യം പുരോഗതി കൈവരിക്കില്ലെന്ന് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഫൂലെ.

ആദിവാസികളും ദളിതരും അവരുടെ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വേണ്ടി കോടികളാണ് ചെലവഴിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജനശ്രദ്ധ തിരിച്ചുവിട്ട് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്കും കുംഭമേളകള്‍ക്കും പണം ഒഴുക്കുകയാണെന്നും ഭരണഘടനാപ്രകാരം അല്ലാതെ സര്‍ക്കാരിന് ക്ഷേത്രങ്ങളെ ഭരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാനം ഭരിക്കാനുള്ള കഴിവില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Top