രാജ്യസഭാ സീറ്റ് നൽകി മായ കോട്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് മടക്കികൊണ്ടുവരാൻ ബിജെപി

ദില്ലി: മായ കോട്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാൻ ബിജെപി നീക്കം. രാജ്യസഭാ സീറ്റടക്കം പാർട്ടി പരിഗണിക്കുന്നു. നരോദ കേസുകളിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് സംസ്ഥാന ബിജെപിയിൽ ആവശ്യം ശക്തമായത്.  ഗുജറാത്തിൽ നിന്ന് ഓഗസ്റ്റിൽ രാജ്യസഭയിലേക്ക് ഒഴിവു വരുന്നുണ്ട്. ഇതിലേക്ക് ഇവരെ പരിഗണിക്കണമെന്നാണ് ആവശ്യം.

2002ലെ ഗുജറാത്ത് കലാപക്കാലത്ത് നരോദാഗാമിൽ കൂട്ടക്കൊല നടത്തിയ കേസിൽ മായാ കോട്‍നാനി അടക്കം 68 പ്രതികളെയാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

Top